അശ്ലീലം: പിസിയ്‌ക്കെതിരെ രജനി പരാതി നല്‍കും

നിയമസഭയിലെ കയ്യാങ്കളി സംബന്ധിച്ച വിഷയത്തില്‍ പി.സി ജോര്‍ജ് ഉന്നയിച്ച പരാമര്‍ശങ്ങളില്‍ ദുസൂചനയുണ്ടെന്നു ചൂണ്ടിക്കാട്ടിയാകും പരാതി നല്‍കുകയെന്ന് അറിയുന്നു.
നിയമസഭയിലെ സംഭവങ്ങള്‍ക്കു ശേഷം രജനി തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വിവാദ പ്രസ്താവന നടത്തിയ വേദിയില്‍ വ്യാഴാഴ്ച പി.സി.ജോര്‍ജ് നടത്തിയ പ്രസംഗമാണ് പ്രശ്‌നം വീണ്ടും വിവാദമാക്കിയത്
നിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നെഞ്ചില്‍ പിടിച്ചാണു തള്ളിയിട്ടതെന്നും ഇതു പുറത്തു പറയുന്നതു മര്യാദയല്ലെന്നു കണ്ടിട്ടാണ് ആദ്യം മിണ്ടാതിരുന്നതെന്നും ആയിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.
സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിയ്ക്കുന്ന തരത്തില്‍ പിസി ജോര്‍ജ്ജ് നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാവുകയാണ്. പ്രതിപക്ഷ നേതാവ് വി എസിനെതിരെ ഗണേഷ്് പ്രസ്താവന നടത്തിയ വേദിയില്‍ത്തന്നെയാണ് പി സി ജോര്‍ജും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. മുന്‍ മന്ത്രി എ കെ ബാലനെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു എന്ന ആരോപണവും ജോര്‍ജിനെതിരെയുണ്ട്.












Click it and Unblock the Notifications