ഗണേഷ് പറയാന്‍ പാടില്ലാത്തത് പറഞ്ഞു: ചെന്നിത്തല

ഇത്തരം സംഭവങ്ങള്‍ ദൌര്‍ഭാഗ്യകരവും ഉണ്ടാകാന്‍ പാടില്ലാത്തതും ആണ്. പി.സി ജോര്‍ജ് അടക്കം ആരായാലും പ്രസംഗങ്ങളില്‍ മാന്യത പുലര്‍ത്തേണ്ടത് ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.
അതിരുവിട്ട ഭാഷയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ നേതാക്കള്‍ പറയാന്‍ മടിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങളാണ് ഗണേഷ് നടത്തിയത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ വാക്കുകളില്‍ മാന്യത പാലിക്കണം- ചെന്നിത്തല പറഞ്ഞു.
എന്നാല്‍ നാവില്‍ നിന്നു വന്ന ഒരു പിഴവ് രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് ചെന്നിത്തല ആരോപിച്ചു.
അടിസ്ഥാന രഹിതമായ ആരോപണം ഉയര്‍ത്തി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. പുതിയ വിവാദങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ 31ന് വൈകിട്ട് കെപിസിസി ആസ്ഥാനത്തു യോഗം ചേരും- അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications