കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകനെ നാട്ടുകാര്‍ കൈവച്ചതാണെന്ന് ഗണേഷ്

  • By Lakshmi
Google Oneindia Malayalam News

Ganesh Kumar
തിരുവനന്തപുരം: പത്തനാപുരത്ത് മന്ത്രി കെബി ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗം അടിമുടി വിവാദമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ നടത്തിയ അപമാനകരമായ പരാമര്‍ശം മാത്രമാണ് കഴിഞ്ഞദിവസം പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ ഗണേഷിന്റെ പ്രസംഗത്തിലെ മറ്റു ഭാഗങ്ങളും ഏറെ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടാക്കുന്നതാണ്.

വാളകം സംഭവത്തെക്കുറിച്ച് ഇതുവരെയില്ലാത്ത തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഗണേഷ് പ്രസംഗത്തില്‍ നടത്തിയത്. അധ്യാപകനെ വാളകത്ത് വച്ച് നാട്ടുകാര്‍ കൈകാര്യം ചെയ്തതാണെന്നാണ് ഗണേഷ് പറഞ്ഞത്. ഇതേവരെ കാര്യമായ തുമ്പൊന്നും പൊലീസിന് കണ്ടെത്താന്‍ കഴിയാത്ത വാളകം കേസിനെക്കുറിച്ച് ഗണേഷ് നടത്തിയ ഈ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്.

വി.എസ് അച്ച്യുതാനന്ദന്റെ ഞരമ്പുരോഗം ഒരു പ്രായം കഴിഞ്ഞപ്പോള്‍ കാമഭ്രാന്തായി മാറിയതാണ്. വാളകം കേസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന് ഇത്തരത്തിലുള്ള കുഴപ്പമുണ്ടായിരുന്നിരിക്കാം. അതു പിടിക്കപ്പെട്ടപ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്തുണ്ടായ കുഴപ്പമായിരിക്കാം.

അത് എന്റെയും പിതാവിന്റെയും തലയില്‍ കെട്ടിവയ്ക്കുകയാണ് വി.എസ് ചെയ്യുന്നത്. ഏതാണ്ടൊരു സാധനം അധ്യാപകന്റെ എവിടെയോ കയറ്റിയെന്നാണ് പറയുന്നത്. ഇനി അതു കൊണ്ട് ഉപയോഗമില്ല, കൊള്ളത്തില്ല എന്നൊക്കെയാണ് പറയുന്നത്-എന്നിങ്ങനെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന തരത്തിലായിരുന്നു ഗണേഷിന്റെ പ്രസംഗം.

അടുത്തപേജില്‍

സ്വയം കുഴിച്ച കുഴിയില്‍ ഗണേഷ് സ്വയം കുഴിച്ച കുഴിയില്‍ ഗണേഷ്

English summary
Minister KB Ganesh Kumar humiliated Krishna Kumar who were attacked at Valakam, in his controversial speech at Pathanapuram,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X