ഗണേഷ് കുമാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

ഒരു എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെയാണ് ഗണേഷിന്റെ സുരക്ഷയ്ക്കായി അധികമായി നിയോഗിച്ചിട്ടുള്ളത്.
ഇപ്പോള്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും മാത്രമാണ് എസ്‌കോര്‍ട്ട് ഉള്ളത്. ഗണേഷ്‌കുമാര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളിലും ആവശ്യമായാല്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും.
തിരുവനന്തപുരത്തെ കേരളകോണ്‍ഗ്രസ് സംസ്ഥാന ഓഫീസിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌കോര്‍ട്ടില്ലാതെ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പല്ലുകാണില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. ബിജു ഭീഷണി മുഴക്കി.
വിഎസിനെതിരായ പരാമര്‍ശത്തില്‍ ഗണേഷ് മാപ്പു പറഞ്ഞിട്ടും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മുഖ്യമന്ത്രി മാപ്പു പറഞ്ഞിട്ടും അടങ്ങാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല. നിയമസഭയില്‍ നിന്നും ഗണേഷിനെ പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.












Click it and Unblock the Notifications