കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന് തന്നോട് സ്‌നേഹമില്ലെന്ന് പിള്ള

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: അച്ഛന്‍ ബാലകൃഷ്ണ പിള്ളയെ നിരന്തരം അധിക്ഷേപിക്കുന്നത് സഹിക്കാന്‍ വയ്യാതെയാണ് താന്‍ വിഎസ് അച്യുതാനന്ദനെക്കുറിച്ച് അരുതാത്തത് പറഞ്ഞതെന്നാണ് പ്രസംഗവിവാദത്തില്‍ മാപ്പുപറഞ്ഞുകൊണ്ട് മന്ത്രി കെബി ഗണേഷ് കുമാര്‍ വെള്ളിയാഴ്ച വിശദീകരിച്ചത്.

ഏറെനാള്‍ രാഷ്ട്രീയത്തില്‍ സമുന്നതനായിരുന്നിട്ട് ഇപ്പോള്‍ ജയില്‍ക്കിടക്കുന്ന അച്ഛനോട് മകനുള്ള അഗാധമായ സ്‌നേഹത്തിന്റെയും കരുതലിന്റെ ഭാഗമാണിതെന്നും അപ്പോള്‍ പൂര്‍ണമായും കുറ്റപ്പെടുത്താന്‍ പറ്റില്ലെന്നും ഇത് കേട്ടവരില്‍ കുറച്ചുപേരെങ്കിലും കരുതിക്കാണും.

എന്നാല്‍ ഇപ്പോള്‍ അച്ഛന്‍ പറയുന്നത് മറ്റൊന്നാണ്, തനിക്ക് വേണ്ടി വിഎസിനെക്കുറിച്ച് അശ്ലീലം പറഞ്ഞുവെന്ന് മകന്‍ പറയുന്നുണ്ടെങ്കിലും അവന്‍ തന്നെ അഗഗണിക്കുകയാണെന്നാണ് പിള്ള പറയുന്നത്.

കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാവിനോടാണ് പിള്ള മകന്‍ തന്നെ അവഗണിക്കുന്നുവെന്ന് സങ്കടം പറഞ്ഞത്. അവന്‍ എന്നെയൊന്നു കാണാന്‍ വന്നിട്ടുതന്നെ ദിവസങ്ങളായി. വന്നാല്‍തന്നെ കടമ നിറവേറ്റുന്ന മട്ടിലാണു പെരുമാറ്റം- എന്നിങ്ങനെയായിരുന്നു പിള്ളയുടെ പരിതാപം പറച്ചിലെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ പിള്ള പറയുന്നതോ ഗണേഷ് പറയുന്നതോ സത്യമെന്നറിയാതെ കുഴങ്ങുകയാണ് പൊതുജനം. അച്ഛനോട് വലിയ സ്‌നേഹമാണെന്ന് മകനും എന്നാല്‍ മകന് തന്നോട് സ്‌നേഹമില്ലെന്ന് അച്ഛനും പറയുന്നു.

ഏഴെട്ടുമാസമായി തന്നെയും അതിനു മുന്‍പ് പത്തുപതിനെട്ടു വര്‍ഷമായി അച്ഛനെയും കുടുംബത്തെയും വി എസ് പകയോടെ വേട്ടയാടുകയാണെന്നും തന്റെ പിതാവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എന്നിട്ടും അദ്ദേഹത്തെ തുറുങ്കിലടച്ചതായി അഹങ്കാരത്തോടെ വിഎസ് പ്രസംഗിച്ചു നടന്നുവെന്നുമാണ് മന്ത്രി വിശദീകരിച്ചത്.

അച്ഛനെ വിഎസ് വേട്ടയാടുന്നതിനെക്കുറിച്ച് പറഞ്ഞ ഗണേഷ് എനിയ്ക്കുമില്ലേ ഒരു അച്ഛന്‍ എന്ന് ചോദിച്ചത് കരച്ചിലിന്റെ വക്കോളമെത്തിയിട്ടായിരുന്നു.

English summary
Former Minister R Balakrishna Pillai said that son Ganesh Kumar is neglecting him and he is not visiting jail to meet him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X