ഗണേഷും പിസിയും സ്ത്രീ വിരുദ്ധര്‍: ഐസക്

Thomas Isaac
തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിനും ചീഫ് വിപ്പ് പിസി ജോര്‍ജിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക് രംഗത്തെത്തി.

ഗണേഷ് കുമാറിന്റെയും ജോര്‍ജിന്റേയും സവര്‍ണ്ണ-സ്ത്രീ വിരുദ്ധ നിലപാടുകളാണ് വിവാദ പ്രസ്താവനകളിലൂടെ വെളിച്ചത്തായിരിക്കുന്നതെന്ന് ഐസക് പറഞ്ഞു. ജാതിപേര് വിളിച്ച് എകെ ബാലനെ അപമാനിച്ച പിസി ജോര്‍ജിനെതിരെ നിയമനടപടിയെടുക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.

വി.എസ് അച്യുതാനന്ദനു കാമഭ്രാന്താണെന്നും കുറച്ചു നാളായി അച്യുതാനന്ദനു ഞരമ്പുരോഗമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പത്തനാപുരത്തു യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു അച്യുതാനന്ദനെതിരായ ഗണേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍. ഗണേഷിന്റേയും ജോര്‍ജിന്റേയും പ്രസ്താവനകള്‍ക്കെതിരെ പാര്‍ട്ടിയ്ക്കുള്ളിലുള്ളവര്‍ പോലും രംഗത്തു വന്നു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+