അശ്ലീലമല്ല, ആലങ്കാരികം: ജോര്‍ജ്

പത്തനാപുരത്ത് കെബി ഗണേഷ് കുമാര്‍ വിവാദ പ്രസ്താവന നടത്തിയ അതേ സമ്മേളനത്തില്‍ തന്നെ ജോര്‍ജ് നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിയൊരുക്കിയത്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡനെ നിയമസഭയില്‍ തള്ളിയിട്ടുവെന്ന സംഭവത്തെ കുറിച്ചും എകെ ബാലനെതിരെയും നടത്തിയ ചില പരാമര്‍ശങ്ങളുട പേരിലാണ് ജോര്‍ജ് പുലിവാല്‍ പിടിച്ചിരിക്കുന്നത്.
മന്ത്രി എകെ ബാലനെ പട്ടികജാതിക്കാരന്‍ എന്നു വിളിച്ച് ജോര്‍ജ് ആക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.
അതിനിടെ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് രജനി പരാതി നല്‍കാനൊരുങ്ങുകയാണ്. ജോര്‍ജിന്റെ അശ്ലീലചുവയുള്ള പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സ്പീക്കര്‍ ജി കാര്‍ത്തികേയനും പരാതി നല്‍കാനാണ് രജനിയുടെ തീരുമാനം.
നിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നെഞ്ചില്‍ പിടിച്ചാണു തള്ളിയിട്ടതെന്നും ഇതു പുറത്തു പറയുന്നതു മര്യാദയല്ലെന്നു കണ്ടിട്ടാണ് ആദ്യം മിണ്ടാതിരുന്നതെന്നും ആയിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.












Click it and Unblock the Notifications