Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസംഗത്തില്‍ അശ്ലീലം; ജോര്‍ജ്ജും കുരുക്കില്‍

PC George
തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ബാലനെതിരെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ചീഫ് വിപ്പ് പി സി ജോര്‍ജ്. സത്യമല്ലാതെ ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ പറഞ്ഞകാര്യങ്ങളില്‍ ആക്ഷേപിക്കുന്ന തരത്തില്‍ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. ബാലനെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നാണു പി.സി. ജോര്‍ജിനെതിരായ പരാതി.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മന്ത്രി ഗണേഷ് കുമാര്‍ പ്രകോപനപരമായി പ്രസംഗിച്ച അതേ വേദിയിലായിരുന്നു ബാലനെതിരെ പിസി ജോര്‍ജ്ജും പ്രസംഗിച്ചത്.

അപ്പുറത്തൊരാളുണ്ട്, പട്ടികജാതിക്കാരനായതിനാല്‍ താന്‍ ഒന്നും പറയുന്നില്ല. വൈദ്യുതി വകുപ്പും പട്ടികജാതി വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. എം.എ ബേബിക്കും എ.കെ ബാലനുമൊന്നും മന്ത്രിയല്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളനായിട്ടില്ല- എന്നിങ്ങനെയായിരുന്നു പിസിയുടെ പ്രയോഗങ്ങള്‍.

ഐക്യമുന്നണിയാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന ധാരണ അവര്‍ക്കില്ല. പട്ടികജാതിക്കാരനാണെങ്കിലും അവരുടെ ബുദ്ധിമുട്ട് അറിയാന്‍ ഒരു ദിവസം പട്ടികജാതിക്കാരുടെ വീട്ടില്‍ താമസിക്കേണ്ടിവന്നു. ഒന്നര ലക്ഷം രൂപയാണ് അതിനുവേണ്ടി അന്ന് ചെലവഴിച്ചതെന്നായിരുന്നു ജോര്‍ജിന്റെ ആരോപണം.

മകനെപ്പോലെ വി.എസും കുഴപ്പക്കാരനാണെന്ന് തെളിയിക്കുന്ന ഫയല്‍ ഉടന്‍ പുറത്താക്കും. താനൊഴികെ എല്ലാവരും കുഴപ്പക്കാരാണെന്ന് പറഞ്ഞ് നടക്കുന്ന വി.എസിന്റെ യഥാര്‍ഥ മുഖം അധികം വൈകാതെ ജനങ്ങള്‍ കാണും.

പൊതുവേ പലപ്പോഴും സഭ്യേതരമായ വാക്കുകള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം പിസി ജോര്‍ജ്ജിനെതിരെ നിലവിലുണ്ട്. പ്രസംഗത്തിനിടെ നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷാംഗങ്ങള്‍ കൈയേറ്റം ചെയ്തത് വിവരിച്ചതും സഭ്യതയുടെ അതിര്‍ വരമ്പ് കടന്നു.

ജോര്‍ജിന്റെ പ്രസംഗത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും പാര്‍ട്ടിയുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജോര്‍ജിന്റെ പരാമര്‍ശത്തോട് ബാലന്‍ പ്രതികരിച്ചു. അതേസമയം വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എ മാര്‍ ശാരീരികമായി അപമാനിച്ചതായുള്ള പരാമര്‍ശത്തില്‍ പ്രതിപക്ഷ വനിതാ സംഘടനകളും സാംസ്‌കാരിക നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+