ടീച്ചര്‍ക്ക് അശ്ലീല സന്ദേശം: ബോസ് കുടുങ്ങി

പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും ഇയാളുടെ സ്വഭാവത്തില്‍ മാറ്റം വരാതിരുന്നതിനാല്‍ അധ്യാപികയായ ഡോണ കമ്മിങ്‌സ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തന്നെ പലതരത്തിലും ശല്യപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു.
ഒരു പാര്‍ട്ടിയ്ക്കിടെ തന്റെ അനുവാദമില്ലാതെ ഗാരി തന്നെ ചുംബിച്ചു. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് ഗാരിയോട് പലതവണ പറഞ്ഞു. എന്നിട്ടും അശ്ലീല സന്ദേശം അയക്കുന്നത് നിര്‍ത്തിയില്ലെന്നും അധ്യാപിക പറയുന്നു. എന്നാല്‍ അധ്യാപിക കള്ളം പറയുകയാണെന്നാണ് ഗാരിയുടെ അഭിഭാഷകന്റെ വാദം.
തനിയ്ക്ക് ഗാരിയ്‌ക്കെതിരെ നിയമനടപടിയെടുക്കണമെന്നില്ലെന്നും അയാള്‍ ഇനിമേല്‍ അശ്ലീല സന്ദേശമയയ്ക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രം മതിയാവുമെന്നുമാണ് ഡോണ പറയുന്നത്. ബര്‍മിംങ്ഹാം കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂള്‍ അധികൃതരും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications