നടി മനോരമ ഗുരുതരാവസ്ഥയില്‍

ഇവരുടെ നില അല്‍പം ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ അപ്പോളോ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഇവരുള്ളത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിരമായ കാല്‍മുട്ടുവേദന അനുഭവപ്പെട്ട ഇവര്‍ക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പ ശസ്ത്രക്രിയ നടത്തിയിരുന്നു.
വീഴ്ചയില്‍ ക്ഷതമേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 1500ഓളം സിനിമകളില്‍ അഭിനയിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ മനോരമയെ ആച്ചി എന്നാണ് തമിഴ് പ്രേക്ഷകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്.
ഹാസ്യ നടിയായാണ് അറിയപ്പെടുന്നതെങ്കിലും വൈവിധ്യമാര്‍ന്ന ഒട്ടേറെ അമ്മ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആയിരം ജന്മങ്ങള്‍, മില്ലേനിയം സ്റ്റാര്‍സ്, സീതാകല്യണം എന്നീ മലയാള ചിത്രങ്ങളിലും ഈ നടി അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications