അമര്‍ സിങിനെ ഡിസ്ചാര്‍ജ് ചെയ്തു

വൃക്കതകരാറിലായതിനെ തുടര്‍ന്ന് ചികില്‍സ തേടുന്ന അമര്‍സിങിന്റെ ആരോഗ്യനില പരിഗണിച്ചാണ് ഒക്ടോബര്‍ 24ന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് ആറുദിവസത്തിനുശേഷം തന്നെ അമര്‍ സിങിനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.
ഒരു കോടി രൂപ ബോണ്ടിന്റെയും രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി അമര്‍സിങിന് ജാമ്യം അനുവദിച്ചത്. അനുമതി കൂടാതെ വിദേശത്തുപോവാനോ, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം.
യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ടിനെ നേരിട്ടപ്പോള്‍ പണം കൊടുത്ത് എംപിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസാണ് അമര്‍സിങിനെതിരേ ചാര്‍ത്തിയിട്ടുള്ളത്.












Click it and Unblock the Notifications