കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍ സിങിനെ ഡിസ്ചാര്‍ജ് ചെയ്തു

Google Oneindia Malayalam News

Amar
ദില്ലി: ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലായിരുന്ന രാജ്യസഭാ എംപി അമര്‍സിങിനെ ഡിസ്ചാര്‍ജ് ചെയ്തു. 2008ലെ വോട്ടുകോഴ കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ ആറിന് അറസ്റ്റിലായ മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

വൃക്കതകരാറിലായതിനെ തുടര്‍ന്ന് ചികില്‍സ തേടുന്ന അമര്‍സിങിന്റെ ആരോഗ്യനില പരിഗണിച്ചാണ് ഒക്ടോബര്‍ 24ന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് ആറുദിവസത്തിനുശേഷം തന്നെ അമര്‍ സിങിനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

ഒരു കോടി രൂപ ബോണ്ടിന്റെയും രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി അമര്‍സിങിന് ജാമ്യം അനുവദിച്ചത്. അനുമതി കൂടാതെ വിദേശത്തുപോവാനോ, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം.

യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ടിനെ നേരിട്ടപ്പോള്‍ പണം കൊടുത്ത് എംപിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസാണ് അമര്‍സിങിനെതിരേ ചാര്‍ത്തിയിട്ടുള്ളത്.

English summary
Former SP leader and Rajya Sabha MP Amar Singh, who was granted bail on medical grounds in the cash-for-vote-scam, was today discharged from the AIIMS where he was undergoing treatment for over a month for kidney- related problems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X