ബച്ചന് ഭാരതരത്‌നം നല്‍കണം: ബാല്‍ താക്കറെ

ക്രിക്കറ്റ് താരം സ്ച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരതരത്‌നം സമ്മാനിക്കണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് താക്കറെ ബച്ചന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.
ഗാന്ധികുടുംബവുമായി ബച്ചന് നല്ലബന്ധമല്ലാത്തതിനാലാണ് അദ്ദേഹത്തിന് ഭാരതരത്‌ന സമ്മാനിക്കുന്ന കാര്യം കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും അവഗണിക്കുന്നതെന്ന് താക്കറെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബോളിവുഡിലെ അവസാന ചക്രവര്‍ത്തിയാണ് അമിതാഭ് ബച്ചന്‍. ലോകത്തെ പല രാജ്യക്കാര്‍ക്കും ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്നോ പ്രധാനമന്ത്രിയായരാണെന്നോ അറിയില്ല. പക്ഷേ അവര്‍ക്ക് ബച്ചനെ അറിയാം' താക്കറെ പറയുന്നു.
ബച്ചന്‍ ഇന്ത്യയുടെ യഥാര്‍ത്ഥ രത്‌നമാണെന്നും രാജ്യത്തിന് ബഹുമതികള്‍ നേടിത്തരുന്ന ബച്ചന്‍ ഭാരതരത്‌നയ്ക്ക് അര്‍ഹനാണെന്നും താക്കറെ അഭിപ്രായപ്പെട്ടു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെന്ന പോലെ ബച്ചനും ഭാരതരത്‌നയ്ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനൊപ്പം തന്നെ ട്വിറ്ററില്‍ ബച്ചന്റെ പേര് ദുരുപയോഗം ചെയ്ത് ഷാരൂഖ് ഖാന്റെ റാ വണിനെതിരെ പ്രചാരണം നടത്തുന്നത് ആരാണെന്ന് കണ്ടുപിടിക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. ട്വിറ്ററില്‍ റാ വണിനെതിരെ കുപ്രചരണം നടത്തുന്നത് തന്റെ ഐഡിയില്‍ നിന്നല്ലെന്ന് ബച്ചന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications