Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിശ്ശിക അടയ്ക്കാന്‍ അണ്ണാ ടീമംഗം കടം വാങ്ങുന്നു

ന്യൂഡല്‍ഹി: സര്‍ക്കാറിലേക്ക് അടയ്ക്കാനുള്ള കുടിശ്ശികയ്ക്കുവേണ്ടി അണ്ണാ ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്രിവാള്‍ സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങുന്നു. അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന അണ്ണ ടീമില്‍ അംഗമായ കെജ്രിവാള്‍ ആദായനികുതി വകുപ്പിലേക്കുള്ള കുടിശ്ശിക അടയ്ക്കാന്‍ വീഴ്ച വരുത്തിയത് എതിരാളികളുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു.

റവന്യു വകുപ്പില്‍ ഉദ്യോഗത്തിലിരിക്കെ പഠന ആവശ്യത്തിനായി മുഴുവന്‍ ശമ്പളത്തോടുകൂടി 2000 നവംബര്‍ ഒന്നുമുതല്‍ രണ്ടു വര്‍ഷത്തേക്കെടുത്ത ലീവാണ് കെജ്രിവാളിനെ തിരിഞ്ഞു കൊത്തിയത്. ജോലി രാജിവയ്ക്കുകയോ, വിരമിക്കുകയോ ജോലിക്ക് ഹാജരാവാതിരിക്കുകയോ ചെയ്താല്‍ പഠനകാലത്ത് വാങ്ങിയ ശമ്പളം മുഴുവന്‍ വകുപ്പിന് തിരിച്ചടച്ചുകൊള്ളാമെന്ന ബോണ്ട് കെജ്രിവാള്‍ ലംഘിച്ചതായാണ് ആരോപണം.

കഴിഞ്ഞ ആഗസ്ത് അഞ്ചിന് ചീഫ് കമ്മിഷണര്‍ ഓഫ് ഇന്‍കം ടാക്‌സ് അയച്ച നോട്ടിസ് പ്രകാരം 9.27 ലക്ഷം രൂപ കെജ്രിവാള്‍ സര്‍ക്കാറിലേക്ക് അടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബോണ്ടിന്റെ കാലാവധിയായ മൂന്നു വര്‍ഷം തികഞ്ഞതിനുശേഷമാണ് വിരമിച്ചതെന്നതിനാല്‍ കുടിശ്ശിക അടയ്‌ക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് കെജ്രിവാളെടുത്തിരുന്നത്.

പക്ഷേ, ഖാസിയാബാദില്‍ ചേര്‍ന്ന അണ്ണാ ടീമിന്റെ കോര്‍ കമ്മിറ്റി യോഗം കെജ്രിവാള്‍ കുടിശ്ശിക അടയ്ക്കുന്നതാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചതെന്നറിയുന്നു. കുടിശ്ശിക അടയ്ക്കാന്‍ വകുപ്പ് അനുവദിച്ച അവസാന ദിവസം ഒക്ടോബര്‍ 27 ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+