രണ്ടാം ലോകമഹായുദ്ധത്തിലെ ഷെല്‍ പോലിസിനെ വെള്ളംകുടിപ്പിച്ചു

നാവിക ആസ്ഥാനത്തുനിന്നും വിദഗ്ധര്‍ എത്തുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഒക്ടോബര്‍ 20 ജെയ്‌സു ഷിപ്പിങ് കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ക്രോസ് ഐലന്റിനു സമീപമുള്ള ഡ്രെഡ്ജറില്‍ ഒരു ലോഹവസ്തു കണ്ടെത്തിയത്. പെട്ടെന്ന് ബോട്ട് നിന്നപ്പോള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ സിലിണ്ടര്‍ രൂപത്തിലുള്ള ഷെല്‍ കണ്ടെത്തുകയായിരുന്നു.
ഷെല്‍ ആണെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തുറമുഖ അധികൃതര്‍ പോലിസിനെ വിവരമറിയിച്ചു. നായകളുമായെത്തിയ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയപ്പോഴാണ് തീര്‍ത്തും സജീവമായ ഷെല്ലാണിതെന്ന് തിരിച്ചറിഞ്ഞത്. നിര്‍വീര്യമാക്കാന്‍ അറിയുന്നവര്‍ ആരും തന്നെ പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ സാധനം സൈന്യത്തിനു കൈമാറി പോലിസ് തലയൂരി.












Click it and Unblock the Notifications