'ടീം അണ്ണ'യില്‍ മാറ്റം വരുത്തില്ല

അണ്ണാ ഹസാരെയും ജസ്റ്റീസ് സന്തോഷ് ഹെഗ്‌ഡെയും മേധാ പട്കറും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. മൗനവ്രതം തുടരുന്നതിനാലാണ് ഹസാരെ പങ്കെടുത്താതിരുന്നത്. ഹെഗ്‌ഡെയ്ക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ഖാസിയാബാദില്‍ എത്താന്‍ സാധിക്കാതിരുന്നത്. കെജ്രിവാളിനെ കൂടാതെ പ്രശാന്ത് ഭൂഷന്‍, ശാന്തി ഭൂഷന്‍, മനിഷ് സിസോഡിയ, കിരണ്‍ ബേദി തുടങ്ങിയ സംയുക്തി കമ്മറ്റിയിലെ പ്രമുഖ അംഗങ്ങള്‍ പങ്കെടുത്തു.
ഹിസാര്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തിയതില്‍ തെറ്റൊന്നുമില്ലെന്ന് യോഗം വിലയിരുത്തി. ഇതു സംബന്ധിച്ച് സംഘത്തില്‍ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ടീമിലെ പ്രമുഖ അംഗങ്ങളായ കെജ്രിവാളിനും കിരണ്‍ ബേദിക്കുമെതിരേ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ മൂലം യോഗത്തിന് വലിയ പ്രാധാന്യം ലഭിച്ചിരുന്നു.
കൂടാതെ സംഘത്തില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന് മേധാ പട്കറും സംഘാംഗങ്ങളിലൊരാളായ കുമാര്‍ വിശ്വാസും ആവശ്യപ്പെട്ടിരുന്നു. ആര്‍എസ്എസിന്റെയും ബിജെപിയുടെ കൈയിലുള്ള കളിപ്പാവയാണ് അണ്ണാ ഹസാരെയെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ പ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ഹസാരെ സംഘത്തെ ശ്രമിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.












Click it and Unblock the Notifications