ഗുണ്ടാനിയമപ്രകാരം മാര്‍ട്ടിനെ അറസ്റ്റുചെയ്തു

ഭൂമിതട്ടിപ്പു കേസില്‍ ജാമ്യം ലഭിച്ച മാര്‍ട്ടിന്‍ ശനിയാഴ്ച രാവിലെ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിനടുത്തുള്ള ജില്ലാ കുറ്റാന്വേഷണ വിഭാഗത്തില്‍ ഒപ്പിടാനെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ഗുണ്ടാ നിയമ പ്രകാരം ജയിലിലായാല്‍ ഒരു വര്‍ഷത്തേയ്ക്ക് ജാമ്യം ലഭിക്കില്ല. മാര്‍ട്ടിനെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റു ചെയ്യാന്‍ ആവശ്യമായ വിവരങ്ങള്‍ മാസങ്ങളായി പൊലീസ് ശേഖരിക്കുകയായിരുന്നു.
സേലം, കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ഭൂമി തട്ടിപ്പു നടത്തിയതിനും ലോട്ടറിക്കച്ചവടവുമായി ബന്ധപ്പെട്ടും മാര്‍ട്ടിനെതിരെ കേസുകള്‍ നിലവിലുണ്ട്.
സേലം ഭൂമി തട്ടിപ്പു കേസില്‍ പ്രതിയായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മാര്‍ട്ടിന് അടുത്തിടെയാണ് ചെന്നൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥയനുസരിച്ച് മാര്‍ട്ടിന്‍ ശനിയാഴ്ചകളില്‍ ജില്ലാ കുറ്റാന്വേഷണ വിഭാഗം ഓഫിസിലെത്തി ഒപ്പിടണം. ഇതിന് വേണ്ടിയാണ് ശനിയാഴ്ച മാര്‍ട്ടിന്‍ എത്തിയത്.
വെല്ലൂര്‍ ജയിലില്‍ കഴിയുമ്പോള്‍ തന്നെ, കര്‍ണാടക സ്വദേശി നരഹരഷെട്ടിയുടെ ശരവണംപട്ടിയിലെ മില്‍ തട്ടിയെടുത്ത കേസില്‍ കോയമ്പത്തൂര്‍ പൊലീസ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications