കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപില്‍ 130 ടൂറിസ്റ്റുകളെ 'ബന്ദി'കളാക്കി

Google Oneindia Malayalam News

കൊച്ചി: 26 കുട്ടികളടക്കം 130 വിനോദ സഞ്ചാരികള്‍ ലക്ഷദ്വീപില്‍ കുടുങ്ങികിടക്കുന്നു. കല്‍പ്പേനി ദ്വീപിലുള്ള ഇവരെ നാട്ടുകാര്‍ ബോട്ടില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്.

തുറമുഖ അധികൃതരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കമാണ് ടൂറിസ്റ്റുകളെ തടഞ്ഞുവയ്ക്കാന്‍ കാരണം. ദ്വീപിലേക്കുള്ള യാത്രകപ്പല്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.

കവരത്തി ദ്വീപില്‍ നിന്നും കല്‍പ്പേനിയിലെത്തിയ സംഘം ഞായറാഴ്ച നാട്ടിലേക്ക് മടങ്ങേണ്ടവരാണ്. സംഘത്തിലെ 40 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തോടെ ആവശ്യപ്പെട്ടു.

ഒരാള്‍ക്ക് 20000 രൂപ വീതം നല്‍കിയാണ് സംഘം ദ്വീപ് സന്ദര്‍ശനത്തിനെത്തിയത്. കല്‍പ്പേനിയില്‍ വിനോദസഞ്ചാരികള്‍ക്ക് തങ്ങാന്‍ സുരക്ഷിതമായ താമസസ്ഥലം പോലുമില്ലാത്തതിനാല്‍ തുറമുഖ അധികൃതര്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്നാണ് കരുതുന്നത്.

English summary
bout 130 domestic tourists, including 26 children, are stranded at Kalpeni island in Lakshwadeep after locals prevented them from boarding a boat to reach their passenger vessel following an altercation with port authorities over some issue. The tourists had come to Kalpeni from Kavaretti island this morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X