പെരുമാറ്റദൂഷ്യം: സിപിഎമ്മില്‍ വീണ്ടും നടപടി

വി.എസ് പക്ഷക്കാരനായ സി മുകേഷിനെയാണ് ശനിയാഴ്ച വൈകിട്ട് ചേര്‍ന്ന കൊട്ടാരക്കര ഏരിയ കമ്മിറ്റി യോഗം ജില്ലാകമ്മിറ്റിയുടെ തീരുമാനപ്രകാരം മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.സെക്രട്ടറിയുടെ ചുമതല പിണറായി വിഭാഗത്തിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.സഹദേവന് കൈമാറിയിട്ടുണ്ട്.
ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് മുന്‍ എം.പി രാജേന്ദ്രനെയും മുന്‍ എംഎല്‍എ ജെ. മേഴ്‌സിക്കുട്ടിയമ്മയെയും അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു.
ഇവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുകേഷിനെതിരെ നടപടി കൈക്കൊണ്ടതെന്ന് ജില്ലാനേതൃത്വം അറിയിച്ചു. മൂന്നുമാസം മുമ്പ് മറ്റൊരു സ്ത്രീയും ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്ന മുകേഷിനെതിരെ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications