ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ചു

പത്തനാപുരത്ത് നടത്തിയ പ്രസംഗത്തില്‍ ഗണേഷ് കുമാര്‍ വിഎസിന് ഞരമ്പുരോഗമാണെന്നും കാമഭ്രാന്താണെന്നും പറഞ്ഞതിനെതിരെ സംസ്ഥാനത്ത് ഇപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഗണേഷിന്റെ പരാമര്‍ശം ശരിയായില്ലെന്നാണ് യുഡിഎഫ് നേതാക്കളുള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
സംഭവത്തെത്തുടര്‍ന്ന് ഗണേഷ് പൊലീസ് അകമ്പടിയില്ലാതെ പുറത്തുവന്നാല്‍ ആക്രമിക്കുമെന്ന എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് സുരേഷിന് പ്രത്യേകം പൊലീസ് എസ്‌കോര്‍ട്ട് സജ്ജമാക്കിയിട്ടുണ്ട്.
വിവാദപ്രസംഗത്തെത്തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്ച കോഴിക്കോട്ട് ഗണേഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയിരുന്നു.
ഇതിനിടെ ഗണേഷ്‌കുമാറിന്റെയും പി.സി. ജോര്‍ജിന്റെയും വിവാദ പ്രസ്താവനകള്‍ അടുത്ത യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിയുന്നത്ര ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കുന്നതിന് നടപടിസ്വീകരിക്കുമെന്നും പ്രശ്‌നം എല്‍ഡിഎഫ് രാഷ്ട്രീയമായി നേരിടുകയാണെങ്കില്‍ അതേരീതിയില്‍തന്നെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications