മദ്യപരോട് ബലപ്രയോഗം വേണ്ടെന്ന് ആഭ്യന്തരവകുപ്പ്

പൊലീസായാലും പൊതുജനമായാലും തങ്ങളെ അവഗണിക്കുകയും അവജ്ഞയോടെ കാണുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. എന്നാല്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദ്ദേശം എന്തായാലും മദ്യപര്‍ക്ക് ഏറെ സന്തോഷത്തിന് വക നല്‍കുന്നതാണ്. മെഡിക്കോ ലീഗല്‍ കോഡിലാണ് ഇക്കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.
മദ്യപരെ ബലം പ്രയോഗിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാന്‍ പാടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ബലപ്രയോഗത്തിലൂടെ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന യന്ത്രത്തില്‍ ഊതിക്കാനോ മദ്യഗന്ധം മണത്തുനോക്കാനോ പാടില്ല.
വ്യക്തിയുടെ ഒരടി ദൂരത്തു നിന്നു വേണം വൈദ്യപരിശോധനയെന്നും ഫാന്‍ ഓഫാക്കിയാല്‍ ഒരടി അകലത്തില്‍ മദ്യഗന്ധം എത്തുന്നെങ്കില്‍ ടെസ്റ്റ് പൊസിറ്റീവാണെന്ന് രേഖപ്പെടുത്താം.
മദ്യപിച്ച് െ്രെഡവ് ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാല്‍ രക്തവും മൂത്രവും പരിശോധിച്ചു വേണം മദ്യപിച്ചുവെന്ന് ഉറപ്പിക്കാന്‍. എന്നാല്‍ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിന് പിടിക്കപ്പെടുന്ന മദ്യപര്‍ക്ക് രക്തപരിശോധന നിര്‍ബന്ധമില്ല. കൈകാലുകള്‍ കുഴയുന്നതുതന്നെ മദ്യപാനത്തിന്റെ ലക്ഷണമായി കണക്കാക്കാം- എന്നിങ്ങനെ പോകുന്ന ആഭ്യന്തരവകുപ്പിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍.
26 വര്‍ഷത്തിനു ശേഷം പരിഷ്‌കരിച്ച മെഡിക്കോ ലീഗല്‍ കോഡിലാണ് നിയമലംഘനത്തിന് പിടിയിലാവുന്നവരെ വൈദ്യപരിശോധന നടത്തുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ നിര്‍ദേശിച്ചിട്ടുള്ളത്. മെഡിക്കോ ലീഗല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് ആഭ്യന്തരവകുപ്പാണ് കോഡ് പുതുക്കിയത്.
നിയമവിദഗ്ദ്ധര്‍, വിദഗ്ദ്ധ ഡോക്ടര്‍മാര്‍, പോലീസ് സര്‍ജന്‍മാര്‍, എന്നിവരുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് മെഡിക്കോ ലീഗല്‍ കോഡിന് രൂപം നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications