പിസിയുടെ പ്രസംഗം ആഭാസകരം: വിഎസ്

പിസി ജോര്‍ജ്ജിനെതിരെ നടപടി വേണം. സഖാവ് എകെ ബാലനെ പട്ടികജാതിക്കാരനെന്ന് വിളിച്ച് ആക്ഷേപിച്ചത് സംസ്‌കാരശൂന്യമായ പ്രവൃത്തിയാണ്. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ അപമാനിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ അങ്ങേയറ്റം ആഭാകരമാണ്. പ്രസംഗത്തെക്കുറിച്ച് ഇതിലും കൂടുതലായി ഒന്നും പറയാന്‍ കഴിയില്ല- വിഎസ് പറഞ്ഞു.
ഉത്തരവാദപ്പെട്ടവര്‍ പിസി ജോര്‍ജ്ജിനെതിരെ കര്‍ശനമായ നടപടികൈക്കൊള്ളുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വിഎസ് പറഞ്ഞു. ബാലനെ അപമാനിച്ച പിസിയ്‌ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പിസി ജോര്‍ജ്ജിനെ പാര്‍ട്ടി നിയന്ത്രിക്കണമെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും ശനിയാഴ്ച യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications