ഫേസ്ബുക്ക് തകര്‍ക്കാന്‍ ഒരു ദിവസം ശ്രമിക്കുന്നത് ആറ് ലക്ഷം പേര്‍

പ്രഫഷണല്‍ ഹാക്കര്‍മാര്‍ മാത്രമല്ല, സാധാരണക്കാരും ഇതിനുവേണ്ടി ശ്രമിക്കുന്നുണ്ടെന്നതാണ് രസകരമായ കാര്യം.
മറ്റുള്ളവരുടെ ഐഡികളിലേക്ക് കയറാന്‍ ശ്രമിക്കുന്നവരും പാസ്‌വേര്‍ഡ് കൃത്യമായി ഓര്‍ക്കുന്ന സ്വാഭാവമില്ലാത്തവരുമാണ് ഇതില്‍ ഭൂരിഭാഗം പേരും.
80 കോടി യൂസര്‍മാരുള്ള ഫേസ്ബുക്കില്‍ ഒരു ദിവസം ഒരു കോടിയിലധികം ലോഗിന്‍ ശ്രമങ്ങളാണ് നടക്കുന്നത്. യൂസര്‍മാര്‍ക്ക് ഓഫറുകള്‍ നല്‍കി കൊണ്ട് എക്കൗണ്ട് പാസ്‌വേര്‍ഡ് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഹാക്കര്‍മാര്‍ പ്രധാനമായും നടത്തുന്നത്. പാസ്‌വേര്‍ഡ് തിരിച്ചുപിടിക്കാന്‍ ട്രസ്റ്റഡ് ഫ്രണ്ട്‌സ് ടെക്‌നിക് എന്ന പേരില്‍ നടക്കുന്ന വ്യാപക തട്ടിപ്പിനെതിരേ ഫേസ് ബുക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
പലപ്പോഴും യൂസര്‍മാരുടെ പാസ്‌വേര്‍ഡ് ഹാക്കര്‍മാര്‍ എളുപ്പത്തില്‍ കണ്ടുപിടിക്കും. പക്ഷേ, എക്കൗണ്ട് ഉണ്ടാക്കുമ്പോള്‍ നല്‍കിയ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നതിലാണ് ഇവര്‍ പലപ്പോഴും പരാജയപ്പെടുന്നത്.












Click it and Unblock the Notifications