നിര്‍ബന്ധിത ഇസ്ലാമിക പഠനം, വിദ്യാര്‍ഥി കോടതിയില്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ മെഡിക്കല്‍ കോളജ് എന്‍ജിനീയറങ് എന്‍ട്രന്‍സ് പരീക്ഷ എഴുതണമെങ്കില്‍ ഇസ്ലാമിക് സ്റ്റഡീസ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരേ ഹിന്ദു വിദ്യാര്‍ത്ഥി കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചു.
സാഗര്‍ ലധാനിയുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ച സിന്ധ് ഹൈക്കോടതി എംബിബിഎസ് എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ ഉപാധികളോടെ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഒ ലെവല്‍ കോഴ്‌സിന്റെ ഭാഗമായി 'ഇസ്‌ലാമിയത്' പഠിക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നാണ് വിദ്യാര്‍ത്ഥിയുടെ ആവശ്യം.
കേന്ദ്രത്തിലെയും പ്രവിശ്യയിലെയും വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും പരീക്ഷ ബോര്‍ഡ് കമ്മിറ്റി ചെയര്‍മാനും ഡൗ യൂനിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് സയന്‍സ് പ്രതിനിധികളോടുംഇതുസംബന്ധിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യൂനിവേഴ്‌സിറ്റി ഓഫ് കാംബ്രിഡ്ജിന്റെ ഒ ആന്റ് ലെവല്‍ കോഴ്‌സുകളാണ് ലധാനി പൂര്‍ത്തിയാക്കിയത്. ഈ കോഴ്‌സ് കഴിഞ്ഞെത്തുന്നവര്‍ ഇസ്ലാമിക് സ്റ്റഡീസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന നിയമമാണ് ചോദ്യം ചെയ്യപ്പെട്ടത്.


Click it and Unblock the Notifications