തായ്‌വാനില്‍ ശക്തമായ ഭൂചലനം

തായ്‌വാന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് കമ്പനം റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുപ്രകാരം ഇത് 5.5ആണ്.
തായ്‌വാന്‍ പ്രവിശ്യയായ കീലുങില്‍ നിന്നും 141 കിലോമീറ്റര്‍ അകലെ സമൂദ്രത്തിലാണ് കുലുക്കത്തിന്റെ പ്രഭവകേന്ദ്രം. ചെറിയ ഭൂചലനങ്ങള്‍ തായ്‌വാനില്‍ ഇടക്കിടെ ഉണ്ടാവാറുണ്ടെങ്കില്‍ ഇത്രയും ശക്തിയില്‍ അനുഭവപ്പെടാറില്ല.
റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി 1999ല്‍ തായ്‌വാനിലുണ്ടായ ഭൂചലനത്തില്‍ 2300ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications