Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഫ്റ്റിയും സെന്‍സെക്‌സും കുതിപ്പിനൊരുങ്ങുന്നു

Dalal
മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകള്‍ തുടരുകയാണെങ്കില്‍ സെന്‍സെക്‌സും നിഫ്റ്റിയും കൂടുതല്‍ മുന്നോട്ടുകുതിക്കുമെന്ന് വിദഗ്ധര്‍. നിഫ്റ്റി 5500 തൊടാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. സെന്‍സെക്‌സ് 18000നു മുകളിലേക്കുള്ള യാത്രയിലാണ്. കഴിഞ്ഞ ആഴ്ച ആറുശതമാനത്തോളം വളര്‍ച്ച നേടാന്‍ വിപണിയെ സഹായിച്ചത് മെറ്റല്‍, റിയാലിറ്റി മേഖലയിലുണ്ടായ കുതിപ്പാണ്.

അതേ സമയം ബ്ലൂചിപ്പ് ഓഹരികളിലെ കുതിപ്പ് മിഡ്കാപ്പ്, സ്‌മോള്‍കാപ്പ് ഓഹരികളെ പ്രചോദിപ്പിക്കാത്തത് ശ്രദ്ധിക്കേണ്ട കാര്യമാണ്. രണ്ടു ശതമാനം നേട്ടം മാത്രമാണ് ഈ മേഖലകളിലുണ്ടായത്. വിപണിയുടെ ചാഞ്ചാട്ടം അവസാനിക്കണമെങ്കില്‍ മിഡ്കാപ്പ് ഓഹരികളും നേട്ടങ്ങള്‍ കാണിക്കണം.

മൂന്നു മാസങ്ങള്‍ക്കു മുമ്പ് കരടികള്‍ പിടിമുറുക്കാന്‍ തുടങ്ങിയത് വിപണിയില്‍ പ്രതിരോധത്തിന്റെ ഒരു വിടവ്് ഉണ്ടാക്കിയിട്ടുണ്ട്. യൂറോപ്യന്‍ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശം പുറത്തുവന്നതിനു പിറകെ വിപണികളിലുണ്ടായ കുതിപ്പിന് ഒരു പരിധിവരെ മാത്രമേ ഈ വിടവ് നികത്താനായിട്ടുള്ളൂ. ഒരു ചെറിയ നെഗറ്റീവ് വാര്‍ത്ത പോലും വിപണിയില്‍ തിരിച്ചടിയുണ്ടാക്കും.

സെന്‍സെക്‌സ് 17198-17260-17265 പ്രതിരോധമതിലുകള്‍ തകര്‍ത്തത് വളരെ അനുകൂലമായ കാര്യമാണ്. അമേരിക്കയുടെ ജിഡിപി 2.5 ശതമാനത്തിലേക്ക് ഉയര്‍ന്നത് വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തരവിപണിയില്‍ കൂടുതല്‍ രണ്ടാം പാദഫല പുറത്തുവരാനുള്ളത് വിപണിയെ ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+