വില്‍പ്പനക്കാര്‍ കൂടി, വിപണി വീണു

മറ്റ് ഏഷ്യന്‍ വിപണികളായ സ്‌ട്രെയ്റ്റ് ടൈംസ് 49.95 പോയിന്റും ഹാങ്‌സെങ് 154.37 പോയിന്റും നിക്കി 62.08 പോയിന്റും താഴ്ന്നു. യൂറോപ്യന്‍ വിപണികളെല്ലാം തന്നെ ഒന്നര ശതമാനത്തിലേറെ താഴ്ന്നാണ് ട്രേഡിങ് നടത്തികൊണ്ടിരിക്കുന്നത്.
ഹിന്ദുസ്ഥാന്‍ യൂനിലിവറും ചില പ്രമുഖ ബാങ്കുകളും വിപ്രോയും മികച്ച രണ്ടാം പാദപ്രവര്‍ത്തനഫലം പുറത്തുവിട്ടതുകൊണ്ടു മാത്രമാണ് വിപണി വന്‍തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെട്ടത്.
കഴിഞ്ഞ ആഴ്ച ആറുശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ വിപണിയില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിച്ചുവെന്നതിന്റെ അര്‍ത്ഥം സാമ്പത്തിക പ്രതിസന്ധി നീങ്ങിയെന്നു വിശ്വസിക്കാന്‍ ഭൂരിഭാഗം പേരും ഇപ്പോഴും തയ്യാറായിട്ടില്ലെന്നു തന്നെയാണ്. അതിന് ഏറ്റവും നല്ല തെളിവാണ് വിറ്റൊഴിവാക്കുന്നവരൊന്നും പുതിയ ഓഹരികള്‍ കാര്യമായി വാങ്ങി കൂട്ടിയിട്ടില്ല. കൂടുതല്‍ താഴേക്കിറങ്ങുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരാണ് ഭൂരിഭാഗവും.












Click it and Unblock the Notifications