പീഡനത്തിന് ശേഷം 14കാരിയെ സഹോദരങ്ങള്‍ കത്തിച്ചു
ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ മാനഭംഗ ശ്രമം ചെറുത്ത പതിനാലുകാരിയെ കത്തിച്ചു. സംഭവത്തില്‍ സഹോദരന്മാരായ മഷൂഖ് (20), അഷ് റഫ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലഖ്‌നൊവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ബുലന്ദ്ഷര്‍ ജില്ലയില്‍ ധകൗളി വില്ലെജിലാണു സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറിയ അയല്‍വാസികളായ യുവാക്കള്‍ മാനഭംഗം നടത്താന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്നു പ്രകോപിതരായ യുവാക്കള്‍ അഗ്‌നിക്കിരയാക്കുകയായിരുന്നു.
പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതായി പിതാവ് പൊലീസിനു മൊഴി നല്‍കി. ശരീരഭാഗത്തിന്റെ 70 ശതമാനവും അഗ്‌നിക്കിരയായ പെണ്‍കുട്ടിയെ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications