ചെയ്ത തെറ്റ് ഞാന്‍ തിരുത്തി: ഗണേഷ് കുമാര്‍

ഞായറാഴ്ച മൂന്നാറിലെത്തിയപ്പോഴാണ് ഗണേഷ് കുമാര്‍ പ്രസംഗ വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്. മൂന്നാറില്‍ ഗണേഷിന്റെ കാര്‍ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.
കരിങ്കൊടി കാണിക്കാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അത് അവര്‍ ചെയ്തോട്ടെ-ഇതിനെക്കുറിച്ചുള്ള ചോദ്യത്തോടെ ഇങ്ങനെയായിരുന്നു ഗണേഷിന്റെ പ്രതികരണം.
രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും സന്തോഷമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമയിലും അതാണ് ലഭിച്ചത്. ജീവിതം സന്തോഷവും ദുഃഖവും നിറഞ്ഞതാണ്. പറ്റിയ പിഴയ്ക്ക് മാപ്പുചോദിച്ചുകഴിഞ്ഞു- അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ പ്രതിഷേധമുണ്ടാകുമെന്നു സൂചന കിട്ടിയതിനെ തുടര്‍ന്നു വനം വകുപ്പിന്റെ ജീപ്പിലാണു മന്ത്രി യാത്ര ചെയ്തത്.












Click it and Unblock the Notifications