കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ടിഎം ജേക്കബ് അന്തരിച്ചു

Google Oneindia Malayalam News

Tmjacob
കൊച്ചി: ഭക്ഷ്യ,സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടിഎം ജേക്കബ്(63) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം.

പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗത്തിന് കഴിഞ്ഞ 18 വര്‍ഷമായി ചികില്‍സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഈ മാസം 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച എറണാകുളത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധിയായിരിക്കും.

രാവിലെ ഒമ്പതുമുതല്‍ 12 വരെ എറണാകുളം ടൗണ്‍ ഹാളിലും ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ പിറവം സെന്റ് ജോസഫ് സ്‌കൂള്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. അഞ്ചുമണിയോടെ മണ്ണത്തൂര്‍ വാളിയപാടത്ത് കുടുംബവീട്ടിലേക്ക് കൊണ്ടു പോവും. ചൊവ്വാഴ്ച രാവിലെ 10ന് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്‌കരിക്കും.

1950 സെപ്തംബര്‍ 16ന് തിരുവനമ്പാടി താണിക്കുന്നേല്‍ മാത്യുവിന്റെ മകനായാണ് ജനനം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ജേക്കബ് 1976 മുതല്‍ 1978 വരെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായിരുന്നു. 1977ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പിറവത്ത് നിന്നു മല്‍സരിച്ചു ജയിച്ചു. 1980, 82, 87 തിരഞ്ഞെടുപ്പുകളില്‍ കോതമംഗലത്തുനിന്നു മല്‍സരിച്ചു ജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിറവത്തുനിന്നു മല്‍സരരിച്ച് മന്ത്രിയായി.

1982-87 കാലത്ത് കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസവകുപ്പും 91ലെ കരുണാകരന്‍ സര്‍ക്കാറില്‍ ജലസേചനം, സാംസ്‌കാരികം വകുപ്പും 2001ലെ എകെ ആന്റണി മന്ത്രിസഭയില്‍ ജലവിഭവ വകുപ്പും കൈകാര്യം ചെയ്തു.

ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജരായ ഡെയ്‌സിയാണ് ഭാര്യ. മക്കള്‍: അഡ്വ: അനൂപ് ജേക്കബ്(യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അബിളി ജേക്കബ്(അസി. മാനേജര്‍ ഇന്‍കല, തിരുവനന്തപുരം), മരുമക്കള്‍: അനില( ലക്ചറര്‍, ബിപിസി കോളേജ് പിറവം), ദേവ്(കംപ്യൂട്ടര്‍ എന്‍ജിനീയര്‍, തിരുവനന്തപുരം).

English summary
Kerala Minister for Food and Civil Supplies T.M. Jacob passed away at a private hospital at Kochi late on Sunday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X