Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍മന്ത്രി എംപി ഗംഗാധരന്‍ അന്തരിച്ചു

MP Gangadharan
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.പി ഗംഗാധരന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ഉച്ചക്ക് രണ്ടുമണിക്കായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി തിരുവനന്തപുരത്തെ കിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

ആറുതവണ എംഎല്‍എ ആയിട്ടുള്ള ഗംഗാധരന്‍ മൂന്നാം നിയമസഭയില്‍ 1970ല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. പിന്നീട് തുടര്‍ച്ചയായി നാലുതവണ നിലമ്പൂര്‍, പട്ടാമ്പി, പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി.

കെ.കരുണാകരന്‍ മന്ത്രിസഭയില്‍ 1982 മുതല്‍ 1986വരെ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ്, മലപ്പുറം ഡിസിസി പ്രസിഡന്റ്, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കരുണാകനൊപ്പം കോണ്‍ഗ്രസ് വിട്ട അദ്ദേഹത്തെ കഴിഞ്ഞ മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+