ജേക്കബ്:ജയിക്കാന്‍ മാത്രം ശീലിച്ച നേതാവ്

തുടര്‍ന്ന് പരാജയമറിയാതെ തുടര്‍ച്ചയായ ഏഴ് തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മത്സരിച്ചു ജയിച്ചു. എന്നാല്‍ 2006ല്‍ അദ്ദേഹത്തിന് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു. ഇടതുമുന്നണിയുടെ എംജെ ജേക്കബാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.
കേരള നിയമസഭയില്‍ ഒട്ടേറെ റെക്കോര്‍ഡുകളുടെ ഉടമയാണ് ജേക്കബ്. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നിയമസഭയില്‍ ചോദ്യോത്തരവേള മുഴുവന്‍ ഒരു ചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കും മാത്രമായി പ്രമുഖ നേതാക്കള്‍ക്കെല്ലാം മറുപടി നല്‍കി കൊണ്ട് ജേക്കബ് റെക്കോര്‍ഡിട്ടിരുന്നു. പ്രീഡിഗ്രി ബോര്‍ഡ് ആയിരുന്നു വിഷയം. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ നീണ്ടു നിന്ന ഈ വിശദീകരണം കേരള നിയമസഭയിലെ ആദ്യ സംഭവമായിരുന്നു.
ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡും ജേക്കബിന്റെ പേരില്‍ തന്നെയാണ്. കേരള നിയമസഭയുടെ പരിഗണനയ്ക്ക് വന്ന വിവിധ ബില്ലുകളിന്‍മേല്‍ ഏറ്റവും കൂടുതല്‍ ഭേദഗതികളവതരിപ്പിച്ച അംഗങ്ങളിലൊരാള്‍ ജേക്കബാണ്.












Click it and Unblock the Notifications