പിറവം ഉപതിരഞ്ഞെടുപ്പ് ചാണ്ടിക്ക് അഗ്നിപരീക്ഷയാവും

എങ്കിലും ഇപ്പോള്‍ തന്നെ സഭയ്ക്കകത്തും പുറത്തും കരുത്തരായ പ്രതിപക്ഷത്തെ നേരിടാന്‍ യുഡിഎഫിന് അത്യദ്ധ്വാനം ചെയ്യേണ്ടിവരും. മാത്രമല്ല ജേക്കബിന്റെ മണ്ഡലമായ പിറവത്തെ ഉപതിരഞ്ഞെടുപ്പ് ഉമ്മന്‍ ചാണ്ടിയ്ക്കും മുന്നണിയ്ക്കും അഗ്നിപരീക്ഷയാവുമെന്നും കരുതപ്പെടുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിന്റെ പിന്‍ബലത്തിലായിരുന്നു ടിഎം ജേക്കബ് സഭയിലെത്തിയത്. 157 വോട്ടിന്റെ നേരിയ ഭൂരിപക്ഷം. ആറ് മാസത്തിനുള്ളില്‍ പിറവത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ ജയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിലയിരുത്തലല്ല, മറിച്ച് നിലനില്‍പ്പിന്റെ ജനവിധിയായി മാറും.












Click it and Unblock the Notifications