മാര്‍ട്ടിന്റെ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡെയ്‌സിയെ കോവൈ മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ചയാണ് മാര്‍ട്ടിനെ കോയമ്പത്തൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. നിരവധി ഭൂമി തട്ടിപ്പു കേസുകളില്‍ പ്രതിയായ മാര്‍ട്ടിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.ആഴ്ചകളായി വേലൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന മാര്‍ട്ടിന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്.
ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ ശനിയാഴ്ചയും പൊലീസിനു മുമ്പാകെ ഹാജരായി ഒപ്പിടേണ്ടതുണ്ട്. ശനിയാഴ്ച ഒപ്പിടാനെത്തിയപ്പോഴാണ് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പൂര്‍, സേലം ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയായ മാര്‍ട്ടിന് ഒരു വര്‍ഷം വരെ ജാമ്യം ലഭിയ്ക്കാന്‍ സാധ്യത കുറവാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.












Click it and Unblock the Notifications