പിള്ളയ്ക്ക് ശിക്ഷാ ഇളവ് അനുവദിക്കും

പിള്ളയടക്കം 2500 തടവുകാര്‍ക്കാണ് പുതിയ ഉത്തരവ് ഗുണകരമാകുക. മൂന്നുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് 15 ദിവസത്തെ ഇളവും ആറുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരുമാസം ഇളവും ലഭിക്കും. ആറ് മുതല്‍ ഒരുവര്‍ഷം വരെ ശിക്ഷയുള്ളവര്‍ക്ക് രണ്ട് മാസവും രണ്ട് വരെ വര്‍ഷം തടവു ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മൂന്നുമാസവും ഇളവ് നല്‍കും.
എട്ടുവര്‍ഷം ശിക്ഷ അനുഭവിച്ചവര്‍ക്ക് ആറുമാസം ഇളവും ലഭിക്കും. ജീവപര്യന്തം തടവുകാര്‍ക്ക് ഒരുവര്‍ഷത്തെ ഇളവാണ് ലഭിക്കുക. അഴിമതിക്കേസില്‍ ശിക്ഷപ്പെട്ടയാള്‍ക്ക് ശിക്ഷ ഇളവ് ലഭിക്കുന്നത് ഇതാദ്യമാണ്.
പിള്ള ജയിലില്‍ പോയതിന് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട് പലവട്ടം വിവാദങ്ങളുണ്ടായി. പരോള്‍ സംഘടിപ്പിക്കുന്നതിന്റെയും പിന്നീട് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതിന്റെയും പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്ത വധശിക്ഷ മൊത്തം 75 ദിവസത്തെ പരോളാണ് പിള്ളയ്ക്ക് ഇതുവരെ ലഭിച്ചത്.
പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം സ്കൂളിലെ അധ്യാപകന് കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടും പിള്ള വിവാദത്തില്‍ അകപ്പെട്ടു. ഈ സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പിള്ളയുടെ തടവ് നാല് ദിവസത്തേയ്ക്ക് നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications