കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയ്ക്ക് ശിക്ഷാ ഇളവ് അനുവദിക്കും

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കപ്പെടുന്ന 138 തടവുകാരുടെ പട്ടികയിലാണ് ബാലകൃഷ്ണപിള്ളയുടെ പേരുള്ളത്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

പിള്ളയടക്കം 2500 തടവുകാര്‍ക്കാണ് പുതിയ ഉത്തരവ് ഗുണകരമാകുക. മൂന്നുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് 15 ദിവസത്തെ ഇളവും ആറുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരുമാസം ഇളവും ലഭിക്കും. ആറ് മുതല്‍ ഒരുവര്‍ഷം വരെ ശിക്ഷയുള്ളവര്‍ക്ക് രണ്ട് മാസവും രണ്ട് വരെ വര്‍ഷം തടവു ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മൂന്നുമാസവും ഇളവ് നല്‍കും.

എട്ടുവര്‍ഷം ശിക്ഷ അനുഭവിച്ചവര്‍ക്ക് ആറുമാസം ഇളവും ലഭിക്കും. ജീവപര്യന്തം തടവുകാര്‍ക്ക് ഒരുവര്‍ഷത്തെ ഇളവാണ് ലഭിക്കുക. അഴിമതിക്കേസില്‍ ശിക്ഷപ്പെട്ടയാള്‍ക്ക് ശിക്ഷ ഇളവ് ലഭിക്കുന്നത് ഇതാദ്യമാണ്.

പിള്ള ജയിലില്‍ പോയതിന് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട് പലവട്ടം വിവാദങ്ങളുണ്ടായി. പരോള്‍ സംഘടിപ്പിക്കുന്നതിന്റെയും പിന്നീട് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതിന്റെയും പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്ത വധശിക്ഷ മൊത്തം 75 ദിവസത്തെ പരോളാണ് പിള്ളയ്ക്ക് ഇതുവരെ ലഭിച്ചത്.

പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടും പിള്ള വിവാദത്തില്‍ അകപ്പെട്ടു. ഈ സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പിള്ളയുടെ തടവ് നാല് ദിവസത്തേയ്ക്ക് നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

English summary
Former Minister R Balakrishna Pillai may be released from the jail on November 1st Keralappiravi day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X