പിസിയ്ക്ക് തെറി പറയുന്നതില്‍ ഡോക്ടറേറ്റ്: പിണറായി

മുന്‍മന്ത്രി എ.കെ ബാലനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ജോര്‍്ജജിനെതിരെ സ്വാഭാവികമായും കേസെടുക്കേണ്ടതാണ്. പിഴയും തടവും അനുഭവിക്കേണ്ട കുറ്റമാണിത്. ഇത്തരക്കാരെ യുഡിഎഫിന് പേറേണ്ടി വന്നേക്കാം. പക്ഷെ നിയമസഭയ്‌ക്കോ കേരള സമൂഹത്തിനോ ഇവരെ പേറേണ്ടതില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായം പറയണം- പിണറായി ആവശ്യപ്പെട്ടു .
വി.എസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്നും ഞരമ്പ് രോഗിയെന്നും വിളിച്ച ശേഷം ഖേദപ്രകടനം നടത്തിയത് കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നും ഗണേഷ് കുമാറിന്റെ ഖേദപ്രകടനം വ്യവസ്ഥകളോടെയാണെന്നും അതില്‍ ആത്മാര്‍ത്ഥതയില്ലെന്നൂം പിണറായി ആരോപിച്ചു.
സമചിത്തതയുള്ള ഏതൊരു മനുഷ്യനും പറയാന്‍ മടിക്കുന്ന കാര്യം പൊതുവേദിയില്‍ വിളിച്ച് പറഞ്ഞ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications