Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണം മുടക്കാന്‍ അശ്ലീലസന്ദേശം

SMS
കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ ഭാവിവരന് അശ്ലീല എസ്എംഎസുകളും ഇമെയിലും അയച്ച 21കാരന്‍ കുടുങ്ങി. പാലക്കാട് സ്വദേശിയായ സുഷന്തിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ പെണ്‍കുട്ടിയുടെ ഭാവി വരന് അശ്ലീല സന്ദേശങ്ങളയച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു.

എറണാകുളത്ത് ജോലി ചെയ്യുന്ന സുഷന്ത് ഒരിയ്ക്കല്‍ പെണ്‍കുട്ടിയെ കാണുകയും വിവാഹം കഴിയ്ക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഇയാളെ തനിയ്ക്കിഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ മറ്റൊരാള്‍ ഒരുങ്ങുന്നുവെന്നറിഞ്ഞ സുഷന്ത് ഭാവിവരന് അശ്ലീല സന്ദേശമയയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിയക്കുന്നതില്‍ നിന്ന് ഇയാളെ പിന്‍തിരിപ്പിയ്ക്കുകയെന്നതായിരുന്നു സുഷന്തിന്റെ ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു.

ഭാവിവരന് പുറമെ പെണ്‍കുട്ടിയുടെ സഹോദരനും സുഷന്ത് അശ്ലീല എസ്എംഎസുകള്‍ അയച്ചിരുന്നു. ഇരുവരുടേയും പരാതിയെ തുടര്‍ന്ന്
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+