കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്റ്റുമോര്‍ട്ടം വിവാദം: ഡോക്ടര്‍ക്കെതിരെ കേസ്

  • By Lakshmi
Google Oneindia Malayalam News

Soumya
തൃശൂര്‍: തീവണ്ടിയാത്രക്കിടെ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയ ഡോക്ടര്‍ ഉന്മേഷിനെതിരെ ക്രമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.

പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് അനുകൂലമായ മൊഴി നല്‍കിയ ഉന്മേഷ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി കോടതി വിലയിരുത്തി.

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതു ഡോക്ടര്‍ ഷേര്‍ളി വാസുവല്ല താനാണന്നായിരുന്നു ഡോക്ടര്‍ ഉന്‍മേഷ് കോടതിയില്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇതു കളവാണെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതു താന്‍ തന്നെയാണു വ്യക്തമാക്കി ഷേര്‍ളി വാസു പിന്നീട് കോടതിയില്‍ മൊഴി നല്‍കി.

ഇത് പ്രശ്‌നം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഡോക്ടര്‍ ഷെര്‍ലി വാസുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ ഏറെക്കാലമായി നടക്കുന്ന ശീതസമരമാണ് സൗമ്യ വധക്കേസ് വാദത്തില്‍ പ്രോസിക്യൂഷന് എതിരായി വന്നത്. ഇത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

English summary
Court ordered to register case against Govt Doctor Unmesh who were gave false statement over Soumya's postmortem,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X