• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിള്ളയെ മോചിപ്പിക്കുന്നത് അവഹേളനം: വിഎസ്

  • By Nisha Bose

കൊച്ചി: ബാലകൃഷ്ണ പിള്ളയെ മോചിപ്പിയ്ക്കാനുള്ള തീരുമാനം സുപ്രീംകോടതി വിധിയോടുളള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പിള്ളയെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടി ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കപ്പെടുന്ന 138 തടവുകാര്‍ക്കൊപ്പമാണ് പിള്ളയേയും മോചിപ്പിക്കുക. മൂന്നുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് 15 ദിവസത്തെ ഇളവും ആറുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരുമാസം ഇളവും നല്‍കാനാണ് തീരുമാനം. ആറ് മുതല്‍ ഒരുവര്‍ഷം വരെ ശിക്ഷയുള്ളവര്‍ക്ക് രണ്ട് മാസവും രണ്ട് വരെ വര്‍ഷം തടവു ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മൂന്നുമാസവും ഇളവ് നല്‍കും.

എട്ടുവര്‍ഷം ശിക്ഷ അനുഭവിച്ചവര്‍ക്ക് ആറുമാസം ഇളവും ലഭിക്കും. ജീവപര്യന്തം തടവുകാര്‍ക്ക് ഒരുവര്‍ഷത്തെ ഇളവാണ് ലഭിക്കുക. അഴിമതിക്കേസില്‍ ശിക്ഷപ്പെട്ടയാള്‍ക്ക് ശിക്ഷ ഇളവ് ലഭിക്കുന്നത് ഇതാദ്യമാണ്.

English summary
Opposition leader VS Achuthanathan told that the decision to release Balakrishna Pillai is against the court order.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more