അമേരിക്കന്‍ ബ്രോക്കിങ് സ്ഥാപനം തകര്‍ന്നു

പുതിയ ബിസിനസ്സുകള്‍ നടത്തുന്നതില്‍ നിന്ന് എംഎഫ് ഗ്ലോബലിനെ വിലക്കി കൊണ്ട് ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ഉത്തരവിറക്കി കഴിഞ്ഞു. പ്രധാനമായും ഫ്യൂച്ചര്‍ വിപണിയിലാണ് ബിസിനസ്സ് എന്നതിനാല്‍ കൈവശമുള്ള പൊസിഷനുകള്‍ വിറ്റൊഴിവാക്കിയാലും പ്രശ്‌നങ്ങള്‍ തീരാന്‍ സാധ്യതയില്ല. കാരണം പുതിയ പ്രതിസന്ധി വിപണിയെ താഴോട്ടു വലിക്കും.
കമ്പനിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ലാഭത്തിലുണ്ടായ വമ്പന്‍കുറവ് ഓഹരി വിലയില്‍ പ്രതിഫലിച്ചു. കൂടാതെ പ്രമുഖ റേറ്റിങ് ഏജന്‍സികളെല്ലാം തന്നെ എംഎഫ് ഗോള്‍ഡിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുകയും ചെയ്തു.
ഏറ്റവും വിചിത്രമായ സംഗതി യൂറോപ്യന്‍ കടക്കെണിയാണ് അമേരിക്കന്‍ സ്ഥാപനത്തെയും വെട്ടിലാക്കിയത്. പുതിയ സാമ്പത്തിക സാഹചര്യം വരുമെന്ന പ്രതീക്ഷയില്‍ കമ്പനി സ്വീകരിച്ച ഫ്യൂച്ചര്‍ പൊസിഷനുകളിലധികം പാളിയിട്ടുണ്ട്. എംഫ് ഗ്ലോബലിന് ഇന്ത്യന്‍ വിപണിയിലും ശക്തമായ സ്വാധീനമുണ്ട്. എന്നാല്‍ രാജ്യത്തെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധി ബാധിക്കില്ലെന്ന് എംഎഫ് ഗ്ലോബല്‍ ഇന്ത്യയുടെ പ്രതിനിധി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications