Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ ആത്മഹത്യ; നടന് 5വര്‍ഷം തടവ്

ചെന്നൈ: തമിഴ് സീരിയല്‍ നടന്‍ ദേവാനന്ദിന് അഞ്ചുവര്‍ഷത്തെ തടവും 10,500 രൂപ പിഴയും. 2006ല്‍ നടി വൈഷ്ണവിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മഹിള കോടതിയാണ് ഇയാള്‍ക്ക് തടവും പിഴയും വിധിച്ചത്.

നേരത്തേ വിവാഹിതനായ ഈ നടന്‍ വൈഷ്ണവിയെ ശല്യപ്പെടുത്തുകയും വിവാഹത്തിന് നിര്‍ബ്ബന്ധിക്കുകയുമായിരുന്നു. എന്നാല്‍ നടി ഇത് നിരസിച്ചു. പിന്നീട് 2006 ഏപ്രില്‍ 17ന് ഇവരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.

മാനസികപീഡനക്കുറ്റവും ആത്മഹത്യാപ്രേരണക്കുറ്റവും ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ദേവാനന്ദ് ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചെങ്കിലും അപമാനം ഭയന്ന് വൈഷ്ണവിയും കുടുംബവും അതിന് മടിയ്ക്കുകയായിരുന്നു. നിരന്തരമായ മാനസികപീഡനത്തെത്തുടര്‍ന്ന് ഒടുവില്‍ ഒരു ദിവസം കുടുംബാംഗങ്ങള്‍ പുറത്തുപോയസമയത്ത് വൈഷ്ണവി ജീവനൊടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+