ജാര്‍ഖണ്ഡ് മുന്‍മുഖ്യന് ജയിലില്‍ മര്‍ദ്ദനം

എന്നാല്‍ തടവുകാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് കോഡ പറയുന്നത്. കൈയ്ക്ക് പൊട്ടലുണ്ടായതിനെത്തുടര്‍ന്ന്് കോഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജയിലില്‍ തടിച്ചു കൂടിയ തടവുകാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ഉപയോഗിച്ചപ്പോഴാണ് കോഡക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്, ചില സഹതടവുകാര്‍ക്കും പരിക്കുണ്ട്. മറ്റു തടവുകാര്‍ക്കൊപ്പം ഭക്ഷണം കഴിയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് മര്‍ദ്ദനമെന്നാണ് അധികൃതര്‍ പറയുന്നത്.
എ്ന്നാല്‍ നിലവാരമുള്ള ഭക്ഷണത്തിനായി മറ്റു തടവുകാര്‍ ധര്‍ണ നടത്തുമ്പോള്‍ ജയില്‍ ഗാര്‍ഡുമാര്‍ തന്നെ വകവരുത്താനെന്ന ലക്ഷ്യത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് കോഡ പറയുന്നു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന്് കോഡ അറിയിച്ചു.
ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലാണ് കോഡ കഴിയുന്നത്. ഏതാനും ആഴ്ചകളായി കോഡയ്‌ക്കെതിരെ ജയില്‍ നീക്കം നടക്കുന്നുണ്ടെന്ന് ഭാര്യയും എംഎല്‍എയുമായ ഗീത ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications