ജാമ്യം: സന്തോഷ് മാധവന്‍ സുപ്രീം കോടതിയില്‍

ജഡ്ജിമാരായ എ.കെ ഗാംഗുലി, ജെ.എസ്. കേഹാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി.ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഫെബ്രുവരിയില്‍ കേരള ഹൈക്കോടതി സന്തോഷിനു ജാമ്യം അനുവദിച്ചെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് സന്തോഷ് സുപ്രീം കോടതിയെ സമീപിച്ചത്.
ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് സന്തോഷ് മാധവന്‍ എറണാകുളം സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങുകയായിരുന്നു. പുറത്തിറങ്ങുമ്പോള്‍ എറണാകുളം വിട്ട് പോകരുതെന്ന് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ വ്യവസ്ഥ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരോള്‍ റദ്ദാക്കിയത്.












Click it and Unblock the Notifications