6മാസത്തിനുള്ളില്‍ ഹസാരെ ടീമിന് 2.9 കോടി

എന്നാല്‍ പിരിഞ്ഞ് കിട്ടിയ 2.94 കോടിയില്‍ 42 ലക്ഷം രൂപ തങ്ങള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഹസാരെ സംഘം പറയുന്നു. പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്താത്തതിനാലാണിത്.
27,505 പേരാണ് സംഭാവന നല്‍കിയത്. ഇവരില്‍ 25,023 പേരും രാംലീലയില്‍ ഹസാരെ നിരാഹാരസമരമനുഷ്ഠിക്കുമ്പോഴാണ് സംഭാവന നല്‍കിയത്. 25 ലക്ഷമാണ് സംഭാവനയായി ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക. എന്നാല്‍ ആരാണിത് നല്‍കിയതെന്ന കാര്യം ഹസാരെ സംഘം വെളിപ്പെടുത്തിയിട്ടില്ല.
ഹസാരെ സംഘത്തിന് സംഭാവനകള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. അതിനാലാണ് സംഭാവന സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications