കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയുടെ മോചനം: വിഎസിന് ഹര്‍ജി നല്‍കാം

  • By Lakshmi
Google Oneindia Malayalam News

Supreme Court
ദില്ലി: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനം നിയമ വിരുദ്ധമാണോയെന്നു സുപ്രീംകോടതി പരിശോധിക്കും.

പിള്ളയുടെ മോചനം നിയമലംഘനമാണെന്നും അതിനെതിരെ ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ അപേക്ഷയിലാണു സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.

ആവശ്യമായ നടപടിക്രമങ്ങള്‍ അനുസരിച്ച് അപേക്ഷ നല്‍കാന്‍ അച്യുതാനന്ദനോട് ജസ്റ്റിസ്മാരായ പി.സദാശിവവും വി.എസ് ചൗഹാനും ഉള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേകം അനുമതി നല്‍കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ഇടമലയാര്‍ കേസില്‍ പി. സദാശിവത്തിന്റെ അധ്യക്ഷതയിലുളള ബെഞ്ചാണ് ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചത്. ഇപ്പോള്‍ കേരളപ്പിറവിയോടനുബന്ധിച്ച് തടവുകാരെ വിട്ടയയ്ക്കുന്നതിന്റെ ഭാഗമായി പിള്ളയ്ക്കും ശിക്ഷാ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

English summary
Supreme Court today said that VS Achuthanandan can file plea against Balakrishna Pillai's jail release,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X