ബാലകൃഷ്ണപിള്ള ജയില്‍ മോചിതനായി

പിള്ള അടക്കം 138 തടവുകാരെ പുറത്തുവിടുന്നതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങിയിരുന്നു. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് അനുഭവിച്ചവര്‍ക്ക് രണ്ടുമാസത്തെ ഇളവ് നല്‍കാനുള്ള തീരുമാനം അനുസരിച്ചാണ് പിള്ളയ്ക്ക് ജയില്‍മോചനം ലഭിയ്ക്കുന്നത്. ഒരുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം ഫെബ്രുവരി 18നാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിയത്്.
ഇക്കാലയളവില്‍ 75ദിവസത്തെ പരോളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 69 ദിവസം മാത്രമായിരുന്നു ജയിലില്‍ കഴിഞ്ഞത്. ഓഗസ്റ്റ് എട്ടാം തീയതി ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരോള്‍കാലവും ശിക്ഷാകാലത്തിനൊപ്പം പരിഗണിച്ചാണ് ഇളവ് നല്‍കിയിരിക്കുന്നത്.
ജയിലിലെ ദിവസവേതനം തിരിച്ചു നല്‍കിയതും ജയിലിലുണ്ടായിരുന്ന സമയത്തെ നല്ലനടപ്പും മുന്‍കൂട്ടി പരിഗണിച്ചാണ് ശിക്ഷായിളവ് നല്‍കുന്നത്. പിള്ള ജയില്‍ ശിക്ഷയ്ക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് വിവാദമായതിനെത്തുടര്‍ന്ന് 4ദിവസം അധികം ജയിലില്‍ കഴിയണമെന്ന് ഉത്തരവുണ്ടായിരുന്നു.












Click it and Unblock the Notifications