• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാലകൃഷ്ണപിള്ള ജയില്‍ മോചിതനായി

  • By Lakshmi

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ജയില്‍മോചിതനായി. ജയില്‍ സൂപ്രണ്ടും ഉദ്യോഗസ്ഥരും ആസ്പത്രിയിലെത്തി അറിയിപ്പ് കൈമാറി. എന്നാല്‍ ചികിത്സയില്‍ കഴിയുന്ന പിള്ള ഒന്നോ രണ്ടോ ആഴ്ചത്തേയ്ക്ക് ആശുപത്രിയില്‍ തന്നെ തുടരും.

പിള്ള അടക്കം 138 തടവുകാരെ പുറത്തുവിടുന്നതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങിയിരുന്നു. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് അനുഭവിച്ചവര്‍ക്ക് രണ്ടുമാസത്തെ ഇളവ് നല്‍കാനുള്ള തീരുമാനം അനുസരിച്ചാണ് പിള്ളയ്ക്ക് ജയില്‍മോചനം ലഭിയ്ക്കുന്നത്. ഒരുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം ഫെബ്രുവരി 18നാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിയത്്.

ഇക്കാലയളവില്‍ 75ദിവസത്തെ പരോളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 69 ദിവസം മാത്രമായിരുന്നു ജയിലില്‍ കഴിഞ്ഞത്. ഓഗസ്റ്റ് എട്ടാം തീയതി ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരോള്‍കാലവും ശിക്ഷാകാലത്തിനൊപ്പം പരിഗണിച്ചാണ് ഇളവ് നല്‍കിയിരിക്കുന്നത്.

ജയിലിലെ ദിവസവേതനം തിരിച്ചു നല്‍കിയതും ജയിലിലുണ്ടായിരുന്ന സമയത്തെ നല്ലനടപ്പും മുന്‍കൂട്ടി പരിഗണിച്ചാണ് ശിക്ഷായിളവ് നല്‍കുന്നത്. പിള്ള ജയില്‍ ശിക്ഷയ്ക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് വിവാദമായതിനെത്തുടര്‍ന്ന് 4ദിവസം അധികം ജയിലില്‍ കഴിയണമെന്ന് ഉത്തരവുണ്ടായിരുന്നു.

English summary
Former Minister and Kerala Congress (B) leader R Balakrishna Pillai, who is serving imprisonment in the Idamalayar graft case at Poojappura central prison, released on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more