വാളകം അധ്യാപകന്റെ ജീവന് ഭീഷണിയെന്ന്

രാവിലെ അധ്യാപകന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയുടെ മുറിയില്‍ ഒരു അജ്ഞാതന്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
വാളകം സംഭവം നടന്നിട്ട് ഒരു മാസംപിന്നിട്ടെങ്കിലും പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. അക്രമമല്ല, അപകടമാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അത് ശരിയാണെന്ന് തെളിയിക്കാനുള്ള വിവരങ്ങളൊന്നും അവരുടെ പക്കലില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് അധ്യാപകന്റെ ജീവന് ഭീഷണിയുണ്ടെന്ന ബന്ധുക്കള്‍ പറഞ്ഞിരിയ്ക്കുന്നത്.












Click it and Unblock the Notifications