കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവത്ത് ജേക്കബിന്റെ മകന്‍ മത്സരിക്കും?

  • By Ajith Babu
Google Oneindia Malayalam News

TM Jacob
തിരുവനന്തപുരം: മന്ത്രി ടിഎം. ജേക്കബിന്റെ മരണംമൂലം ഒഴിവുവന്ന പിറവം മണ്ഡലത്തില്‍ നടക്കാനിരിയ്ക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജേക്കബിന്റെ മകന്‍ അനൂപിനെ പരിഗണിച്ചേക്കുമെന്ന് സൂചന. അതേസമയം ഭാര്യ ഡെയ്‌സിയുടെ പേരും പറഞ്ഞുകേള്‍ക്കുന്നു. വരുംദിനങ്ങളില്‍ രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി പിറവം മാറുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.

പിറവത്തെ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. കേരള കോണ്‍ഗ്രസി(ജേക്കബ്)നാണ് ഇപ്പോള്‍ മണ്ഡലം. യു.ഡി.എഫ്. ഈ നിലപാടില്‍ തന്നെ തുടരുകയാണെങ്കില്‍ ജേക്കബ് വിഭാഗത്തില്‍ നിന്നു തന്നെയായിരിക്കും ഇവിടെ സ്ഥാനാര്‍ഥി. അങ്ങനെ വന്നാല്‍ പരിഗണിക്കാനായി പുതിയ സാധ്യതകളൊന്നും ണ്ടാവില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും ജേക്കബിന്റെ മകനുമായ അനൂപ് ജേക്കബിനായിരിക്കും നറുക്കു വിഴാന്‍ സാധ്യത. മുതിര്‍ന്ന നേതാവാണെങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരുണ്ട്. ജേക്കബിന്റെ മരണം സൃഷ്ടിച്ച സഹതാപം വോട്ടാക്കി മാറ്റാന്‍ അദ്ദേഹവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള ഒരാള്‍ വരുന്നതായിരിക്കും നല്ലതെന്ന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുണ്ട്. ഭൂരിപക്ഷം നേരിയതായതിനാല്‍ ഇക്കാര്യത്തിലൊരു റിസ്‌ക്കെടുക്കാന്‍ യുഡിഎഫും തയ്യാറാവില്ല.

പരിചയക്കുറവാണ് അനൂപ് ജേക്കബിനുള്ള ഏക പോരായ്മ. ആ സാഹചര്യത്തില്‍ ജേക്കബിന്റെ ഭാര്യ ഡെയ്‌സിയെ പരിഗണിക്കണമെന്ന അഭിപ്രായമുള്ളവരും മുന്നണിയിലുണ്ട്. എന്നാല്‍ ഇവരിലാരു ജയിച്ചുവന്നാലും മന്ത്രിസഭയില്‍ സ്ഥാനം കിട്ടുമോയെന്ന കാര്യത്തില്‍ ജേക്കബ് വിഭാഗത്തിന ആശങ്കയുണ്ട്.

പോയകാലത്ത് ജേക്കബിന്റെ പ്രഭാവം നിറഞ്ഞുനിന്നിരുന്ന പിറവം മണ്ഡലത്തിന് ഇപ്പോഴുണ്ടായിട്ടുള്ള മാറ്റമാണ് മുന്നണിയെ വലയ്ക്കുന്നത്. പഴയ പിറവമല്ല ഇപ്പോഴത്തേത്. മണ്ഡലത്തിന് ആകെ മാറ്റമുണ്ടായിട്ടുണ്ട്. ടിഎം ജേക്കബ് തന്നെ 2006ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 157 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിന് ജയിക്കുകയുമായിരുന്നു. അതുകൊണ്ടു തന്നെ വിജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ഥിയേയാവും യുഡിഎഫ് തേടുന്നത്.

English summary
Minister T M Jacob’s death has left the Kerala government with a majority of three in the Assembly — 71 to 68 — making it imperative for the UDF not only to win the by-election six months on, but also to keep all its constituents happy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X